Tuesday, 24 March 2009
സി പി എം , സി പി ഐ സീറ്റ് തര്‍ക്കത്തില്‍കേരളമെങ്ങും ഉയര്ന്നു കേട്ട പേരാണ് രണ്ടത്താണി . എന്താണീ രണ്ടത്താണി . ഇതൊരു സ്ഥലമാണോ അതോ ഏതെങ്കിലും പദവിയോ മറ്റോ ആണോ. ക്ലാസില്‍ ഇതിനെകുറിച്ച് ചോദ്യം വന്നപ്പോള്‍ ഒരു ഗ്രാമം ആണെന്നായിരുന്നു എന്റെ ഉത്തരം .അത് സമര്തിക്കുന ഒരു പത്ര വാര്ത്ത കണ്ടിരുന്നു.മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നിന്നു അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലമാണ് രണ്ടത്താണി. രണ്ടാതാണിയിലൂടെ കടന്നു പോകുന്ന ദേശിയ പാതയ്ക്ക് സമീപം മറ്റൊരു ഒരു റോഡുണ്ട്. ഈ റോഡിനു ഇരുവശത്തുമായി വഴിയാത്രകര്‍ക്കായി രണ്ടു അതാനികള്‍ ഉണ്ടായിരുന്നു . ഇതു കാരണമാനെത്രേ ഈ സ്ഥലം രണ്ടത്താണി എന്ന് അറിയപ്പെടുന്നത്. ഈ സ്ഥലത്തിന് സമീപത്തായി ഉള്ള മറ്റു സ്ഥലങ്ങളാണ് കുട്ടികളതാനി , കരിങ്കല്ലതാനി എന്നിവ . ഈ സ്ഥലങ്ങള്‍ക്കും പേരുകള്‍ കിട്ടിയത് അതാനികള്‍ കാരണമാണ്. മുന്‍ എം എല്‍ എ അബ്ദു റഹ്മാന്‍ രണ്ടത്താണി യും , മുന്‍ എം പി അബ്ദു സമദ് സമദാനിയും ഇതേ നാട്ടുകാരാണ്
Monday, 2 March 2009
വെബ് എക്സാം പഠിപ്പിച്ച പാഠം
പേര്‍സണല്‍ ബ്ലോഗില്‍ ഒരു പോസ്റ്റും ഇല്ലാതെ നാളുകള്‍ ഏറെയായി. ഉണ്ടായരുന്ന പോസ്റ്റുകള്‍ തന്നെ ഡിലീറ്റ് ഉം ചെയ്തു. എക്സാം ആയപ്പോഴാണ് ചതി പറ്റിപ്പോയത് അറിഞ്ഞത്പേര്‍സണല്‍ ബ്ലോഗ് നോക്കിയാണ് മാര്‍ക്കിടുന്നത് എന്ന് കൂടി കേട്ടപ്പോള്‍ ഇടി വെട്ടിയവനെ പാമ്പും കൂടി കഡിച്ചെന്നു പറഞ്ഞ പോലെയായി. അത്യാവശ്യത്തിനു പിടിച്ചു നില്‍കാന്‍ പഴയ രണ്ടു മൂന്നു ഫോട്ടോ എടുത്തു പോസ്റ്റ് ചെയ്തു. eക്ഷാമിനു സര്‍ ബ്ലോഗ് ചെക്ക് ചെയ്തു. മനോഹരമായ ഫോട്ടോകള്‍ മാത്രം ഒന്നുമില്ലായ്മയില്‍ നിന്നു ഉണ്ടായതാണ് ഇത്രയെന്കിലും.
എല്ലാ ബ്ലോഗും ചെക്ക് ചെയ്തതിനു ശേഷം സര്‍ പറഞ്ഞു ഫോട്ടോ പോസ്റ്റ് ചെയ്തത് പരിഗണിക്കില്ലെന്നു ടെക്സ്റ്റ് തന്നെ വേണമെന്നും .. എവിടെയോ ഒരു ഞെട്ടല്‍ വീണ്ടും. ആരെങ്കിലും അറിഞ്ഞോ ഇങ്ങനെയൊരു വയ്യാവേലി വന്നു ഭവിക്കുമെന്നു. എല്ലാം നിസ്സാരമായി കണ്ടതിന്റെ ഫലം.. അപ്പോള്‍ വെബ് ജൌര്‍ണലിനു പൊട്ടുമെന്ന് ഉറപ്പായി..
സമയാസമയത്ത് ഒര്രോന്നു ചെയ്യാത്തതിന്റെ ഫലം ഇതായിരിക്കും....
Subscribe to:
Posts (Atom)