Tuesday, 21 April 2009

പ്രകടന പത്രികയുടെ രാഷ്ട്രീയം

ഈ തിരഞ്ഞെടുപ്പില്‍ അധികം ചര്‍ച്ച ചെയ്യാതെ പോകുന്ന ഒന്നാണ് പ്രകടന പത്രികകള്‍. ഒരു മുന്നണിയുടെ മാത്രമല്ല. പല രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രകടന പത്രികകള്‍ മുന്നോട്ട്‌ വച്ചു കഴിഞ്ഞു. പണ്ടത്തെ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും അധികം പ്രാധാന്യം കൊടുത്തിരുന്നതും എന്നാല്‍ ഇന്ന്‌ അധികം ചര്‍ച്ചക്കു വരാത്തതുമായ ഒന്നാണു പ്രകടന പത്രികകള്‍. ഇന്നത്തെ മാധ്യമങ്ങളും ജനങ്ങളും ഇവ ചര്‍ച്ച ചെയ്യാത്തത്‌ നിരശാജനകമായ കാര്യമാണ്‌. ഒരു പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അവര്‍ രാജ്യത്തിനും ജനങ്ങള്‍ക്കുമായി എന്തൊക്കെ ചെയ്യും എന്ന വാഗ്ദാനമാണു പ്രകടന പത്രികയില്‍ ഉള്ളത്‌. സാധാരണക്കാരായ ജനങ്ങള്‍ ഒരു പക്ഷെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ മയങ്ങിയാവും പലപ്പോഴും വോട്ട്‌ രേഖപ്പെടുത്തുക. എന്നാല്‍ പ്രകടന പത്രികയില്‍ പറയുന്ന പലകാര്യങ്ങളും വാഗ്ദാനങ്ങളില്‍ തന്നെ നിലനില്‍ക്കുന്നതു കൊണ്ടാവാം ജനങ്ങള്‍ കാര്യമായി എടുക്കാത്തതും മാധ്യമങ്ങള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാത്തതും.
കഴിഞ്ഞ കാലങ്ങളിലെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന ഏതൊക്കെ കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്‌ എന്നു പരിശോധിച്ചാല്‍ തന്നെ ഇവ ഉയര്‍ത്തുന്ന ചോദ്യം വ്യക്തമാകും. പതിവുപോലെ ഈ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസും , ബി.ജെ.പി യും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ അടങ്ങിയ
പ്രകടന പത്രികയാണ്‌ രംഗത്തിറക്കിയിരിക്കുന്നത്‌. ബി ജെ പിക്കു മുന്‍പാണു കോണ്‍ഗ്രസ്സ്‌ പ്രകടന പത്രിക ഇറക്കിയത്‌. ഇവര്‍ക്കു മുന്‍പെ സി പി എമ്മും ഇറക്കിയിരുന്നു ഒന്ന്‌.ഇക്കുറി ഇരു പക്ഷവും അടിസ്ഥാന വര്‍ഗത്തിണ്റ്റെ ഉന്നമനത്തിനാണു മുന്‍ ഗണന നല്‍കിയിരിക്കുന്നത്‌. സാംബത്തിക മാന്ദ്യത്തിണ്റ്റെ കാലഘട്ടത്തില്‍ അടിസ്ഥാന വര്‍ഗത്തിണ്റ്റെ പ്രസക്തി ഇരു പക്ഷവും തിരിച്ചറിഞ്ഞത്‌ നല്ലതു തന്നെ. ബി. ജെ പിയുടെ ഹിന്ദുത്വ അജണ്റ്റ മാറ്റിവച്ചാല്‍ ഏറെ കുറെ സമാനമാണ്‌ ഇരു പത്രികകളും.
എല്ലാ തിരഞ്ഞെടുപ്പിലും പയറ്റുന്ന അരി രാഷ്ട്രീയം തന്നെയാണ്‌ ഇരുപാര്‍ട്ടികലുടെയും മുഖ്യായുധം.വോട്ട്‌ ലക്ഷ്യമാക്കിയാണെകിലും പാവപ്പെട്ടവനെ സംബന്ധിച്ച്‌ ഏറെ ഗുണം ചെയ്യുന്നതാണ്‌ ഈ ഒരു കാര്യം,ബി ജെ പി രണ്ട്‌ രൂപയ്ക്ക്‌ ൩൫ കിലോ അരിയും , കോണ്‍ഗ്രസ്സ്‌ മൂന്നു രൂപയ്ക്ക്‌ ൨൫ കിലോ അരിയുമാണു വാഗ്ദാനം ചെയ്തത്‌. പണ്ട്‌ എന്‍ ടി ആര്‍ ആന്ധ്രയില്‍ ൨ രൂപക്ക്‌ അരി കൊടുത്തത്‌ തന്നെയാണ്‌ വര്‍ഷം ഇത്ര കഴിഞ്ഞിട്ടും വോട്ട്‌ പിടിക്കാന്‍ ഉപയോഗിക്കുന്നത്‌. കര്‍ഷകര്‍ക്കായി ഒട്ടേറെ ക്ഷേമപദ്ധതികളും ഇരുപക്ഷവും മുന്നോട്ട്‌ വയ്ക്കുന്നു. കാര്‍ഷിക വായ്പകള്‍ , പലിശയില്‍ ഇളവ്‌, വിവിധ കാര്‍ഷിക പദ്ധതികളുടെ പ്രോത്സാഹനം, സമഗ്ര വിള ഇന്‍ഷുറന്‍സ്‌, സാമുഹ്യരക്ഷ പദ്ധതികള്‍ എന്നിവ നടപ്പാക്കും എന്നൊക്കെയാണ്‌ വാഗ്ദാനം,തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുമെന്നു പറയുന്ന കോണ്‍ഗ്രസ്സ്‌ , തീവ്രാവദ വിരുദ്ധനിയമം നടപ്പിലാക്കുമെന്നു പറയുന്ന ബി ജെ പി. എകീക്രിത സിവില്‍ കോഡ്‌ നടപ്പാക്കുമെന്നും പറയുന്നു. ഒട്ടേറെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും പത്രികയിലുണ്ട്‌.
വനിതസംവരണബില്ല്‌ നടപ്പാക്കുമെന്നു ഇക്കൊല്ലവും വാഗ്ദാനമുണ്ട്‌. ഇങ്ങനെ വാഗ്ദാനങ്ങള്‍ വാരിക്കൊരി നല്‍കുന്നുണ്ടെങ്കിലും ഇതൊക്കെ നടപ്പാക്കാന്‍ പാടുപെടും. ആരായാലും.ഈ പ്രകടന പത്രികകള്‍ തിരഞ്ഞെടുപ്പു കഴിയുന്നതോടെ അപ്രസക്തമകുന്നു. കാരണം ഇപ്പൊഴത്തെ മുന്നണി സംവിധാനം തന്നെ. ഒരിക്കലും ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക്‌ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല എന്നത്‌ ഉറപ്പാണു. അതിനാല്‍ മറ്റു പാര്‍ട്ടികളുടെ സഹായം ഗവണ്‍മെണ്റ്റു രൂപീകരിക്കുന്നതിനു വേണ്ടി വരുന്നു. ആശയങ്ങളിലും ആദര്‍ശങ്ങളിലും വിവിധ നിലപാടുകളുള്ള ഇതരം പാര്‍ട്ടികള്‍ ഭരണത്തിനായി ഒന്നിക്കുനു. അപ്പോള്‍ നേരത്തെയുള്ള പ്രകടന പത്രികകള്‍ മാറ്റിവയ്കേണ്ടി വരുന്നു. ഒന്നിച്ചിരുന്നു മറ്റൊരു പൊതു മിനിമം പരിപാടിക്ക്‌ രൂപം നല്‍കുന്നു. അപ്പോള്‍ വൊട്ടു നെടാന്‍ ജനങ്ങള്‍ക്ക്‌ വാഗ്ദാനം നല്‍കിയതിണ്റ്റെ പകുതി പൊലും ഉല്‍പെടുത്താന്‍ അതാത്‌ പാര്‍ട്ടികള്‍ക്കു കഴിയാതെ പോകുന്നു.
പ്രകടന പത്രികകള്‍ ജനങ്ങലോറ്റുള്ള വെറും പ്രകടനം മാത്രമായി പോകുന്നു. പ്രകടന പത്രികയില്‍ വിശ്വസിക്കുന്നവര്‍ ഇപ്പൊഴും ഉണ്ടൊ എന്ന ചോദ്യത്തിനു ഒരാള്‍ പോലും ഉണ്ട്‌ എന്നു പറയുമെന്നു തോന്നുന്നില്ല, അതിനാല്‍ ആദ്യമേ മുന്നണികള്‍ ഒരു പൊതു മിനിമം പരിപാടി മുന്നോട്ട്‌ വച്ച്‌ തിരഞ്ഞെടുപ്പിനു നേരിടുക, അല്ലെങ്കില്‍ പ്രകടന പത്രിക കാട്ടി ജനങ്ങളെ പറ്റിക്കാതിരിക്കുക.....