
സ്വയം വലിച്ചു ചീന്തിയ മുഖംമൂടികള്‍കുള്ളില്‍ സ്വന്തം മുഖത്തെ തിരയുകയായിരുന്നു അവന്‍.എവിടെയാണ്അത് നഷ്ടപ്പെട്ട് പോയത് ? എന്നാണ് ആ മുഖം എനിക്ക് കൈ മോശം വന്നത്. ഒന്നുമറിയാതെ ഇരുള്‍ മൂടിയവഴികളിലൂടെ നടക്കുകയായിരുന്നല്ലോ.. ആ ഇരുട്ടില്‍ ഒന്നും വ്യക്തമായിരുന്നില്ല...അന്ധതയായിരുന്നു ...total blindness!! ആരോടും ഒന്നും പറയാതെ അന്ധതയിലെക്ക് എടുതെരിയുകയായിരുന്നല്ലോ?? എല്ലാം ഒരുപുകമഞ്ഞിലൂടെ എന്ന പോലെ തെളിഞ്ഞു വരുന്നുണ്ട്. പക്ഷെ ഒന്നും വ്യക്തമല്ല..ആ മുഖങ്ങള്‍ ഒന്നുംതിരിച്ചറിയാന്‍ ആവുന്നില്ല.. ആരുടെതായിരുന്നു ആ മുഖങ്ങള്‍.. എന്നെ ഇരുട്ടില്‍ നിന്നും കുത്തിക്കീരാന്‍ വരുന്നമുഖങ്ങള്‍ അപരിചിതങ്ങള്‍ അല്ലതന്നെ.ഏതോ നിമിഷത്തില്‍ ഞാന്‍ അറിയാന്‍ ശ്രമിച്ചതോ പറയാന്‍ ശ്രമിച്ചതോആയവ നിയല്ചിത്രങ്ങലായ് മുന്നില്‍ തെളിഞ്ഞു വരുന്നു..സിംഹത്തിന്റെ മടയില്‍ അകപെട്ട മാന്‍പേട ..ഒന്നുംമിണ്ടാനാകാതെ മരണത്തിനു മുന്നില്‍ കീഴടങ്ങി ഇരയാകാന്‍ വിധിക്കപെട്ടവ ..ജീവന്‍ പോകും വരെ മാത്രമേഉള്ളോ... ആ പിടച്ചില്‍..
പെട്ടന്നായിരുന്നു എല്ലാം.. പിരകില്ലോടെ വന്നു കഴുത്ത് മുറുകെ പിടിച്ച് ആഴങ്ങളിലേക്ക് കത്തി ഇറങ്ങുമ്പോള്‍ ആമുഖം ഭീകരമായിരുന്നു. വക്ഷസ്സില്‍ നിന്നും ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു..
ആ പുഴയില്‍ അവന്‍ സ്നാനം നടത്തി.. പിന്നെ പുഴയുടെ ആഴങ്ങളിലേക്ക് ആ ശരീരവുമായ് അവന്‍ഇറങ്ങിപോയ്..