തലയ്ക്കു മുകളിലൂടെ ഒരു പാലം
കാലിനടിയിലൂടെ ഒരു പാത
പാലത്തിനു മുകളിലും പാലം
പാതയ്കടിയിലും പാത..
ഒരു ഗ്ലാസ് നിറയെ നിന്നോടുള്ള പ്രണയം
ചുവന്ന്നു തുടുത്തു നില്കുന്നു..
ചിലപ്പോള്‍ സ്വര്‍ണ നിറത്തില്‍
ചിലപ്പോള്‍ കുമിളകലായ്
അവ നിറഞ്ഞു തുളുംബുന്നു...
തൊട്ടു നക്കാന്‍ നിനക്കു ഞാന്‍ അയച്ച
പ്രണയ സന്ദേശങ്ങള്‍....
ഓരോ വട്ടവും ഗ്ലാസ് ഒഴിയുമ്പോള്‍
( പ്രണയം ) ലഹരി തലയ്ക്കു പിടിക്കുകയാണ്..
വീണ്ടും വീണ്ടും അവ നിറയുന്നു ..
പ്രണയം തലയ്ക്കു പിടിച്ചിരിക്കുന്നു