Tuesday, 28 July 2009

നീ ...

ശിശിരം വന്നത്
ഒരു വിരഹഗാനം മൂളികൊണ്ടാണ് ..
വിടപരയലിന്റെ നിമിഷങ്ങള്‍
ഇനി ഒരിക്കലും കണ്ടുമുട്ടാത്ത
ഒന്നു ,
മറവിയിലേക്ക് ..

അനിവാര്യതകള്‍,
ഒന്നു മറ്റൊന്നിനു വഴിമാറുമ്പോള്‍
ആവര്‍ത്തനത്തിന്റെ അനിവാര്യതകള്‍.

ഓരോ വര്‍ഷങ്വും
ഓരോ
അനുഭവമാണ്
കടന്നു പോയ വഴികള്‍
കണ്ട മുഖങ്ങള്‍
എല്ലാം ഓര്‍മ്മകളിലേയ്ക്ക്
ഒരു വര്‍ഷത്തോടൊപ്പം മറയുന്നു .
എന്നിട്ടും മറയാത്തത് ഒന്നു മാത്രം
നീ ...
നീ മാത്രം എന്നും കൂടെയുണ്ട്
ഓരോ വര്‍ഷവും ,
എന്നോട്
കൂടുതല്‍ അടുത്ത് കൊണ്ടു...

1 comment:

ഹരീഷ് കീഴാറൂർ said...

നിന്നെ എനിക്കെന്തിഷ്ട്ടമെന്നോ
വിരല്തുമ്പിലുണ്ടെപൊഴും
സ്നേഹം തണുപ്പ്.
ഒറ്റയ്ക്കുള്ള ഒരു യാത്രയുടെ സുഖം.