Saturday, 26 September 2009

ഒരു പാലം ഒരു പാത

തലയ്ക്കു മുകളിലൂടെ ഒരു പാലം
കാലിനടിയിലൂടെ ഒരു പാത
പാലത്തിനു മുകളിലും പാലം
പാതയ്കടിയിലും പാത..

ഒരു പ്രണയത്തിന്റെ ഓര്‍മ്മയില്‍


ഒരു ഗ്ലാസ്‌ നിറയെ നിന്നോടുള്ള പ്രണയം
ചുവന്ന്നു തുടുത്തു നില്കുന്നു..
ചിലപ്പോള്‍ സ്വര്‍ണ നിറത്തില്‍
ചിലപ്പോള്‍ കുമിളകലായ്
അവ നിറഞ്ഞു തുളുംബുന്നു...
തൊട്ടു നക്കാന്‍ നിനക്കു ഞാന്‍ അയച്ച
പ്രണയ സന്ദേശങ്ങള്‍....
ഓരോ വട്ടവും ഗ്ലാസ്‌ ഒഴിയുമ്പോള്‍
(
പ്രണയം ) ലഹരി തലയ്ക്കു പിടിക്കുകയാണ്..
വീണ്ടും വീണ്ടും അവ നിറയുന്നു ..
പ്രണയം തലയ്ക്കു പിടിച്ചിരിക്കുന്നു

Friday, 14 August 2009

അങ്ങനെ പ്രസ്‌ ക്ലബ്ബില്‍ നിന്നും ഇറങ്ങുന്നു. പരീക്ഷകള്‍ എല്ലാം കഴിഞ്ഞു . ഇനി വിവ കൂടി ബാക്കിയുണ്ട്. പ്രതീക്ഷിച്ച പോലെ എക്സാം എഴുതാന്‍ കഴിഞ്ഞില്ല . എങ്കിലും മോശമില്ല. റിസള്‍ട്ട്‌ വരന്‍ രണ്ടു മൂന്ന് മാസം കൂടി കഴിയുമെന്ന് തോന്നുന്നു. അതinidayil എന്തെങ്കിലും ജൂലി നോക്കനനം , നമ്മുടെ സമസ്തഎ ന്യൂസ് -ന്റെ പ്രവര്ത്തനം ഒന്നു ഉഷരാക്കനം. ഗൌരീ ദാസന്‍ സാറിന്റെ മീഡിയ ആക്ടിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം . അങ്ങനെ കുറെ പരിപാടികള്‍ ഉണ്ട. ഓണവും വരുന്നുണ്ട് . അതിന്റെ ആഘോഷവും വേറെ..

Thursday, 30 July 2009

ഭ്രമിപ്പിക്കാതെ ഭ്രമരം

അത്ര ഭ്രമിപ്പിക്കുന്നില്ല `ഭ്രമരം'.മോഹന്‍ലാലിനെ അമാനുഷികതകളുടെ തടവറയില്‍ നിന്നും മോചിപ്പിച്ച്‌ കുറച്ചു സമയത്തേക്കെങ്കിലും ഭൂമിയില്‍ കാലുറപ്പിച്ചു നിര്‍ത്തിയ ചിത്രമെന്ന്‌ ബ്ലെസിയുടെ ഏറ്റവും പുതിയ ചിത്രമായ `ഭ്രമര'ത്തെ വിശേഷിപ്പിക്കാം.സാഗര്‍ ഏലിയാസ്‌ ജാക്കി'യില്‍ നടന്നു ക്ഷീണിച്ച ലാല്‍ `ഭ്രമര'ത്തിലെത്തിയപ്പോള്‍ മുഴുവന്‍ സമയവും വണ്ടിയോടിച്ചാണ്‌ തകര്‍ക്കുന്നത്‌. റോഡ്‌ മൂവിയെന്ന പേര്‌ കാത്തു സൂക്ഷിക്കാന്‍ ഫോര്‍മുലവണ്‍ റെയിസിനെ വെല്ലുമെന്ന്‌ തോന്നിച്ച ലാലിന്റെ ഡ്രൈവിംഗ്‌ പ്രകടനം.ഹൈവേയിലൂടെയും ഹൈറേഞ്ചിലെ പാറക്കല്ലുകള്‍ക്കു മുകളിലൂടെയും കൂര്‍ത്ത മരക്കൊമ്പുകള്‍ക്കിടയിലൂടെയുമുള്ള പൊടിപാറിച്ചു കൊണ്ടുള്ള യാത്രയും ഓരോ സംഘട്ടനവും കൂടിയായപ്പോള്‍ ഒരു റോഡ്‌ മൂവി പ്രദര്‍ശനവിജയം നേടാന്‍ എന്തൊക്കെ വേണോ അതെല്ലാമായി. ഭ്രമര'ത്തിലെ മോഹന്‍ലാലിന്റെ അഭിനയം മാത്രമാണ്‌ മികച്ചതായുള്ളൂ. തന്മാത്രയില്‍ നാം കണ്ട പല മാനറിസങ്ങളും ലാലില്‍ ആവര്‍ത്തിച്ചെത്തുന്നുണ്ടെങ്കിലും പുതിയ കഥാസന്ദര്‍ഭത്തില്‍ അതിന്‌ പുതിയ ഭാവം വന്നുചേരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ലാല്‍ എന്ന നടന്റെ വൈഭവത്തെ ചൂഷണം ചെയ്‌തെടുക്കുന്നതില്‍ ബ്ലെസി വിജയം കണ്ടിരിക്കുന്നു. പുതുമുഖതാരമെന്ന ലേബലിനെ അപ്രസക്തമാക്കുന്ന വിധത്തിലായിരുന്നു സ്റ്റോക്ക്‌ ബ്രോക്കറായ ഉണ്ണിയെ അവതരിപ്പിച്ച സുരേഷ്‌മേനോന്റെ അഭിനയം.എന്നാല്‍ ഡോ. അലക്‌സായെത്തിയ ഭരത്‌ഗോപിയുടെ മകന്‍ മുരളീകൃഷ്‌ണന്‍ ചിലരംഗങ്ങളില്‍ നിരാശപ്പെടുത്തി. വഴിയില്‍ കാണുന്ന ലോറി ഡ്രൈവറിലും ക്ലീനറിലും ബാറിലെ വിളമ്പുകാരനിലും ചട്ടമ്പിയിലുമെല്ലാം അഭിനയത്തിന്റെ `ബ്ലസിടച്ച്‌' കാണാം. മുന്‍ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെണ്‍കഥാപാത്രങ്ങള്‍ക്ക്‌ ബ്ലസിയുടെ ചിത്രത്തില്‍ വേണ്ടത്ര പ്രാധാന്യമില്ല.
സിനിമയില്‍ പ്രധാനമായും കല്ലുകടിച്ചത്‌ ശിവന്‍കുട്ടിയുടെ ഫ്‌ളാഷ്‌ ബാക്കിലായിരുന്നു. ഭൂമികയെ ഒരു മുണ്ടും ബ്ലൗസും ധരിപ്പിച്ച്‌ പാട്ടുപാടിപ്പിച്ചതെന്നു പോലും ചോദിക്കേണ്ടി വരുന്നു.
അനില്‍ പനച്ചൂരാന്റെ വരികളും മോഹന്‍സിത്താരയുടെ സംഗീതവും ചിത്രത്തില്‍ പിഴച്ചില്ല. ``അണ്ണാറക്കണ്ണാ വാ..'' ``കുഴലൂതും പൂന്തെന്നലില്‍..'' എന്നീ പാട്ടുകളും ലാളിത്യമാര്‍ന്ന ഗാനങ്ങള്‍ നശിച്ചിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തലാണുണ്ടാക്കുന്നത്‌. മുഴുനീള റോഡ്‌ മൂവിയായിരിക്കുന്ന ഒരു ചിത്രത്തില്‍ ക്യാമറ ചലിപ്പിക്കുകയെന്നത്‌ ഏതൊരു ഛായാഗ്രാഹകനും ഒരു വെല്ലുവിളിയാണ്‌. ചിലയിടങ്ങളിലെ എഫക്‌ടുകളുടെ സഹായത്തോടെയാണെങ്കിലും ഹൈറേഞ്ചിലെ കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെയും തിരക്ക്‌ പിടിച്ച നഗരവീഥികളിലൂടെയുമുള്ള യാത്രകള്‍ അവിസ്‌മരണീയമായ അനുഭവമാക്കുന്ന കാഴ്‌ചകളാണ്‌ അജയന്‍ വിന്‍സെന്റ്‌ പകര്‍ത്തിയിരിക്കുന്നത്‌. ബ്ലെസിയുടെ കെട്ടുറപ്പുള്ള തിരക്കഥ പക്ഷേ ചിത്രത്തില്‍ പലയിടത്തും നഷ്‌ടപ്പെട്ടു. പലപ്പോഴും ക്ലൈമാക്‌സിനായി കാത്തിരിപ്പിക്കുന്ന സസ്‌പെന്‍സ്‌ നിറഞ്ഞ ചിത്രത്തിന്റെ കഥയും പിഴച്ചു. ഇടവേള കഴിയുമ്പോഴേക്കും സിനിമയുടെ അവസാനം എങ്ങിനെയായിരിക്കുമെന്ന്‌ പ്രേക്ഷകന്‌ ഊഹിച്ചെടുക്കാം. മോഹന്‍ലാലിന്റെ പരിചിതമല്ലാത്ത പുതിയ മുഖവും അഭിനയവുമാണ്‌ തിയ്യേറ്റര്‍ വിടാതിരിക്കാന്‍ പ്രേക്ഷകനെ സഹായിക്കുന്നത്‌. ചിലയിടത്തെല്ലാം പിഴച്ചു പോയെങ്കിലും നിലം തൊടാതെ കുറേനാള്‍ പറന്നു നടന്ന മോഹന്‍ലാലിനെ പച്ചമനുഷ്യനാക്കിയ ചിത്രം ആണ്‌ ഭ്രമരം .

Tuesday, 28 July 2009

നീ ...

ശിശിരം വന്നത്
ഒരു വിരഹഗാനം മൂളികൊണ്ടാണ് ..
വിടപരയലിന്റെ നിമിഷങ്ങള്‍
ഇനി ഒരിക്കലും കണ്ടുമുട്ടാത്ത
ഒന്നു ,
മറവിയിലേക്ക് ..

അനിവാര്യതകള്‍,
ഒന്നു മറ്റൊന്നിനു വഴിമാറുമ്പോള്‍
ആവര്‍ത്തനത്തിന്റെ അനിവാര്യതകള്‍.

ഓരോ വര്‍ഷങ്വും
ഓരോ
അനുഭവമാണ്
കടന്നു പോയ വഴികള്‍
കണ്ട മുഖങ്ങള്‍
എല്ലാം ഓര്‍മ്മകളിലേയ്ക്ക്
ഒരു വര്‍ഷത്തോടൊപ്പം മറയുന്നു .
എന്നിട്ടും മറയാത്തത് ഒന്നു മാത്രം
നീ ...
നീ മാത്രം എന്നും കൂടെയുണ്ട്
ഓരോ വര്‍ഷവും ,
എന്നോട്
കൂടുതല്‍ അടുത്ത് കൊണ്ടു...

രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തനം

ഒരു ജനാധിപത്യ സമൂഹത്തിലാണ് മാധ്യമങ്ങള്‍ നിലനില്‍ക്കുക. മാധ്യമങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സമൂഹത്തില്‍ മാത്രമെ പൊളിറ്റിക്കല്‍ ജേര്‍ണലിസംത്തിനു ഉം നിലനില്കാനവൂ. നാം ഇവിടെ കാണുന്ന രാഷ്ട്രീയവും മാദ്ധ്യമങ്ങളും അല്ല മറ്റൊരു രാജ്യത്ത്‌ കാണാനാവുക. ഉദാഹരണമായി ഇറാന്റെ കാര്യം തന്നെ എടുക്കാം. പ്രസിഡന്റ് തെരഞ്ഞുടുപ്പിനെചോള്ളിയുണ്ടായ സംഘര്‍ഷങ്ങള്‍ നോക്കുക. അല്ലെങ്കില്‍ ഇറാഖിലെ അമേരികാല്‍ അധിനിവേശ കാലത്തെ വാര്‍ത്തകള്‍ ഇങ്ങനെ വാര്‍ത്തകളും മാധ്യമങ്ങളുടെയെയും സ്വാതന്ത്ര്യം നഷ്ടമാകുമ്പോള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കാന്‍ കഴിയുക.
ഓരോ രാജ്യത്തും അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നു ഉരുത്തിരിയുന്ന മാധ്യമ പ്രവര്‍ത്തനമാണ് ഉള്ളത്‌.

Tuesday, 9 June 2009

അരങ്ങൊഴിഞ്ഞു ഹബിബ്‌ തന്‍വീര്‍


പ്രശസ്ത നടകക്ര്തും സംവിധായകനും നടനുമായ ഹബിബ്‌ തന്‍വീര്‍ അരങ്ങൊഴിഞ്ഞു. നയാ തിയേറ്റര്‍ എന്ന നാടക പ്രസ്ഥാനത്തിലൂടെ നദൂടി നാടകങ്ങള്‍ക്ക് ഒരു പുതിയ ഭാവുകത്വം നല്കാന്‍ തന്വീരിനു കഴിഞ്ഞു . നാടകത്തിലെ ഉള്ളടക്കത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിയിരുന്നു. അയ്യായിരത്തിലധികം വേദിയില്‍ അവതരിപ്പിച്ച തന്‍വീറിന്റെ ചരണ്ടോസ് ചോര്‍ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടന്ന നടകൊല്സവത്തില്‍ അവതരിപിച്ചിരുന്നു.നട്ടോടിങനങ്ങളുടെ പച്ചതലത്തില്‍ ചരന്ദാസ്‌ എന്ന കള്ളന്റെ കഥ ചത്തിസ്ങരി ഭാഷയിലാണ് അവതരിപ്പിച്ചത്‌. കള്ളന്‍ വിഗ്രഹന്മാകുന്ന അപ്പോര്വമായ കഥ. ഈ നാടകം ശ്യാം ബെനെങള്‍ സിനിമ ആക്കിയിട്ടുണ്ട്. മറ്റൊരു പ്രശസ്ത നാടകം ആഗ്ര ബഴാര്‍ ആണ്. നളപതോളം നാടകങ്ങള്‍ സംവിധാനം ചെയ്തു. പുരോഗമന സാഹിത്യ പ്രസ്ഥാനം, ഇപ്ട എന്നിവയിലൂടെയാണ് കലരങ്ങതെകുള്ള കടന്നു വരവ്. പദ്മഭൂഷന്‍, സംഗീതനാടക അച്ടെമി അവാര്‍ഡ്‌ , കാളിദാസ സമ്മാന്‍ എന്നിവ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Friday, 5 June 2009

സംസ്ഥാനചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കഥാചിത്രത്തിനും മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡുകള്‍ അടൂര്‍ ഗോപാലകൃഷ്‌ണനാണ്‌. അടൂരിന്റെ ഒരുപെണ്ണും രണ്ടാണും ആണ്‌ മികച്ച ചിത്രം. മികച്ച നടനായി തലപ്പാവിലെ അഭിനയത്തിന്‌ ലാലിനെയും വിലാപങ്ങള്‍ക്കപ്പുറത്ത്‌ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ പ്രിയങ്കയെയും തിരഞ്ഞെടുത്തു. സാസ്‌ക്കാരിക മന്ത്രി എം എ ബേബിയാണ്‌ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്‌. മികച്ച കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രം സത്യന്‍ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയമാണ്‌. മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക അവാര്‍ഡ്‌ ബയോസ്‌കോപ്പിന്റെ സംവിധായകനായ മധുസൂദനന്‌ ലഭിക്കും. മികച്ച നവാഗതസംവിധായകനായി തലപ്പാവിന്റെ സംവിധായകനായ മധുപാലിനെ തിരഞ്ഞെടുത്തു. ടി വി ചന്ദ്രന്‍ സംവിധാനം ചെയ്‌ത ഭൂമിമലയാളം ആണ്‌ മികച്ച രണ്ടാമത്തെ ചിത്രം. തിരക്കഥയിലെ അഭിനയത്തിന്‌ അനൂപ്‌ മേനോനെ മികച്ച രണ്ടാമത്തെ നടനായും ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിലെ അഭിനയത്തിന്‌ പ്രവീണയെ മികച്ച രണ്ടാമത്തെ നടിയായും തിരഞ്ഞെടുത്തു. വെറുതെ ഒരു ഭാര്യയിലെ അഭിനയത്തിന്‌ നിവേത തോമസിനാണ്‌ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം. മികച്ച കഥാകൃത്തായി ആര്യാടന്‍ ഷൗക്കത്തിനെയും(വിലാപങ്ങള്‍ക്കപ്പുറം), ഛായാഗ്രാഹകനായി എം ജെ രാധാകൃഷ്‌ണനെയും(ബയോസ്‌കോപ്പ്‌), ഗാനരചയിതാവായി ഒ എന്‍ വി കുറുപ്പിനെയും(ഗുല്‍മോഹര്‍), സംഗീതസംവിധായകനായി എം ജയചന്ദ്രനെയും(മാടമ്പി) തിരഞ്ഞെടുത്തു. ഇതാദ്യമായി മികച്ച ഹാസ്യനടന്‌ ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌ ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന്‌ മാമുക്കോയക്ക്‌ ലഭിച്ചു.

Tuesday, 21 April 2009

പ്രകടന പത്രികയുടെ രാഷ്ട്രീയം

ഈ തിരഞ്ഞെടുപ്പില്‍ അധികം ചര്‍ച്ച ചെയ്യാതെ പോകുന്ന ഒന്നാണ് പ്രകടന പത്രികകള്‍. ഒരു മുന്നണിയുടെ മാത്രമല്ല. പല രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രകടന പത്രികകള്‍ മുന്നോട്ട്‌ വച്ചു കഴിഞ്ഞു. പണ്ടത്തെ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും അധികം പ്രാധാന്യം കൊടുത്തിരുന്നതും എന്നാല്‍ ഇന്ന്‌ അധികം ചര്‍ച്ചക്കു വരാത്തതുമായ ഒന്നാണു പ്രകടന പത്രികകള്‍. ഇന്നത്തെ മാധ്യമങ്ങളും ജനങ്ങളും ഇവ ചര്‍ച്ച ചെയ്യാത്തത്‌ നിരശാജനകമായ കാര്യമാണ്‌. ഒരു പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അവര്‍ രാജ്യത്തിനും ജനങ്ങള്‍ക്കുമായി എന്തൊക്കെ ചെയ്യും എന്ന വാഗ്ദാനമാണു പ്രകടന പത്രികയില്‍ ഉള്ളത്‌. സാധാരണക്കാരായ ജനങ്ങള്‍ ഒരു പക്ഷെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ മയങ്ങിയാവും പലപ്പോഴും വോട്ട്‌ രേഖപ്പെടുത്തുക. എന്നാല്‍ പ്രകടന പത്രികയില്‍ പറയുന്ന പലകാര്യങ്ങളും വാഗ്ദാനങ്ങളില്‍ തന്നെ നിലനില്‍ക്കുന്നതു കൊണ്ടാവാം ജനങ്ങള്‍ കാര്യമായി എടുക്കാത്തതും മാധ്യമങ്ങള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാത്തതും.
കഴിഞ്ഞ കാലങ്ങളിലെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന ഏതൊക്കെ കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്‌ എന്നു പരിശോധിച്ചാല്‍ തന്നെ ഇവ ഉയര്‍ത്തുന്ന ചോദ്യം വ്യക്തമാകും. പതിവുപോലെ ഈ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസും , ബി.ജെ.പി യും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ അടങ്ങിയ
പ്രകടന പത്രികയാണ്‌ രംഗത്തിറക്കിയിരിക്കുന്നത്‌. ബി ജെ പിക്കു മുന്‍പാണു കോണ്‍ഗ്രസ്സ്‌ പ്രകടന പത്രിക ഇറക്കിയത്‌. ഇവര്‍ക്കു മുന്‍പെ സി പി എമ്മും ഇറക്കിയിരുന്നു ഒന്ന്‌.ഇക്കുറി ഇരു പക്ഷവും അടിസ്ഥാന വര്‍ഗത്തിണ്റ്റെ ഉന്നമനത്തിനാണു മുന്‍ ഗണന നല്‍കിയിരിക്കുന്നത്‌. സാംബത്തിക മാന്ദ്യത്തിണ്റ്റെ കാലഘട്ടത്തില്‍ അടിസ്ഥാന വര്‍ഗത്തിണ്റ്റെ പ്രസക്തി ഇരു പക്ഷവും തിരിച്ചറിഞ്ഞത്‌ നല്ലതു തന്നെ. ബി. ജെ പിയുടെ ഹിന്ദുത്വ അജണ്റ്റ മാറ്റിവച്ചാല്‍ ഏറെ കുറെ സമാനമാണ്‌ ഇരു പത്രികകളും.
എല്ലാ തിരഞ്ഞെടുപ്പിലും പയറ്റുന്ന അരി രാഷ്ട്രീയം തന്നെയാണ്‌ ഇരുപാര്‍ട്ടികലുടെയും മുഖ്യായുധം.വോട്ട്‌ ലക്ഷ്യമാക്കിയാണെകിലും പാവപ്പെട്ടവനെ സംബന്ധിച്ച്‌ ഏറെ ഗുണം ചെയ്യുന്നതാണ്‌ ഈ ഒരു കാര്യം,ബി ജെ പി രണ്ട്‌ രൂപയ്ക്ക്‌ ൩൫ കിലോ അരിയും , കോണ്‍ഗ്രസ്സ്‌ മൂന്നു രൂപയ്ക്ക്‌ ൨൫ കിലോ അരിയുമാണു വാഗ്ദാനം ചെയ്തത്‌. പണ്ട്‌ എന്‍ ടി ആര്‍ ആന്ധ്രയില്‍ ൨ രൂപക്ക്‌ അരി കൊടുത്തത്‌ തന്നെയാണ്‌ വര്‍ഷം ഇത്ര കഴിഞ്ഞിട്ടും വോട്ട്‌ പിടിക്കാന്‍ ഉപയോഗിക്കുന്നത്‌. കര്‍ഷകര്‍ക്കായി ഒട്ടേറെ ക്ഷേമപദ്ധതികളും ഇരുപക്ഷവും മുന്നോട്ട്‌ വയ്ക്കുന്നു. കാര്‍ഷിക വായ്പകള്‍ , പലിശയില്‍ ഇളവ്‌, വിവിധ കാര്‍ഷിക പദ്ധതികളുടെ പ്രോത്സാഹനം, സമഗ്ര വിള ഇന്‍ഷുറന്‍സ്‌, സാമുഹ്യരക്ഷ പദ്ധതികള്‍ എന്നിവ നടപ്പാക്കും എന്നൊക്കെയാണ്‌ വാഗ്ദാനം,തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുമെന്നു പറയുന്ന കോണ്‍ഗ്രസ്സ്‌ , തീവ്രാവദ വിരുദ്ധനിയമം നടപ്പിലാക്കുമെന്നു പറയുന്ന ബി ജെ പി. എകീക്രിത സിവില്‍ കോഡ്‌ നടപ്പാക്കുമെന്നും പറയുന്നു. ഒട്ടേറെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും പത്രികയിലുണ്ട്‌.
വനിതസംവരണബില്ല്‌ നടപ്പാക്കുമെന്നു ഇക്കൊല്ലവും വാഗ്ദാനമുണ്ട്‌. ഇങ്ങനെ വാഗ്ദാനങ്ങള്‍ വാരിക്കൊരി നല്‍കുന്നുണ്ടെങ്കിലും ഇതൊക്കെ നടപ്പാക്കാന്‍ പാടുപെടും. ആരായാലും.ഈ പ്രകടന പത്രികകള്‍ തിരഞ്ഞെടുപ്പു കഴിയുന്നതോടെ അപ്രസക്തമകുന്നു. കാരണം ഇപ്പൊഴത്തെ മുന്നണി സംവിധാനം തന്നെ. ഒരിക്കലും ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക്‌ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല എന്നത്‌ ഉറപ്പാണു. അതിനാല്‍ മറ്റു പാര്‍ട്ടികളുടെ സഹായം ഗവണ്‍മെണ്റ്റു രൂപീകരിക്കുന്നതിനു വേണ്ടി വരുന്നു. ആശയങ്ങളിലും ആദര്‍ശങ്ങളിലും വിവിധ നിലപാടുകളുള്ള ഇതരം പാര്‍ട്ടികള്‍ ഭരണത്തിനായി ഒന്നിക്കുനു. അപ്പോള്‍ നേരത്തെയുള്ള പ്രകടന പത്രികകള്‍ മാറ്റിവയ്കേണ്ടി വരുന്നു. ഒന്നിച്ചിരുന്നു മറ്റൊരു പൊതു മിനിമം പരിപാടിക്ക്‌ രൂപം നല്‍കുന്നു. അപ്പോള്‍ വൊട്ടു നെടാന്‍ ജനങ്ങള്‍ക്ക്‌ വാഗ്ദാനം നല്‍കിയതിണ്റ്റെ പകുതി പൊലും ഉല്‍പെടുത്താന്‍ അതാത്‌ പാര്‍ട്ടികള്‍ക്കു കഴിയാതെ പോകുന്നു.
പ്രകടന പത്രികകള്‍ ജനങ്ങലോറ്റുള്ള വെറും പ്രകടനം മാത്രമായി പോകുന്നു. പ്രകടന പത്രികയില്‍ വിശ്വസിക്കുന്നവര്‍ ഇപ്പൊഴും ഉണ്ടൊ എന്ന ചോദ്യത്തിനു ഒരാള്‍ പോലും ഉണ്ട്‌ എന്നു പറയുമെന്നു തോന്നുന്നില്ല, അതിനാല്‍ ആദ്യമേ മുന്നണികള്‍ ഒരു പൊതു മിനിമം പരിപാടി മുന്നോട്ട്‌ വച്ച്‌ തിരഞ്ഞെടുപ്പിനു നേരിടുക, അല്ലെങ്കില്‍ പ്രകടന പത്രിക കാട്ടി ജനങ്ങളെ പറ്റിക്കാതിരിക്കുക.....

Tuesday, 24 March 2009

സി പി എം , സി പി ഐ സീറ്റ് തര്‍ക്കത്തില്‍കേരളമെങ്ങും ഉയര്ന്നു കേട്ട പേരാണ് രണ്ടത്താണി . എന്താണീ രണ്ടത്താണി . ഇതൊരു സ്ഥലമാണോ അതോ ഏതെങ്കിലും പദവിയോ മറ്റോ ആണോ. ക്ലാസില്‍ ഇതിനെകുറിച്ച് ചോദ്യം വന്നപ്പോള്‍ ഒരു ഗ്രാമം ആണെന്നായിരുന്നു എന്റെ ഉത്തരം .അത് സമര്തിക്കുന ഒരു പത്ര വാര്ത്ത കണ്ടിരുന്നു.മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നിന്നു അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലമാണ്‌ രണ്ടത്താണി. രണ്ടാതാണിയിലൂടെ കടന്നു പോകുന്ന ദേശിയ പാതയ്ക്ക് സമീപം മറ്റൊരു ഒരു റോഡുണ്ട്. ഈ റോഡിനു ഇരുവശത്തുമായി വഴിയാത്രകര്‍ക്കായി രണ്ടു അതാനികള്‍ ഉണ്ടായിരുന്നു . ഇതു കാരണമാനെത്രേ ഈ സ്ഥലം രണ്ടത്താണി എന്ന് അറിയപ്പെടുന്നത്. ഈ സ്ഥലത്തിന് സമീപത്തായി ഉള്ള മറ്റു സ്ഥലങ്ങളാണ് കുട്ടികളതാനി , കരിങ്കല്ലതാനി എന്നിവ . ഈ സ്ഥലങ്ങള്‍ക്കും പേരുകള്‍ കിട്ടിയത് അതാനികള്‍ കാരണമാണ്. മുന്‍ എം എല്‍ എ അബ്ദു റഹ്മാന്‍ രണ്ടത്താണി യും , മുന്‍ എം പി അബ്ദു സമദ് സമദാനിയും ഇതേ നാട്ടുകാരാണ്

Monday, 2 March 2009

വെബ് എക്സാം പഠിപ്പിച്ച പാഠം

പേര്‍സണല്‍ ബ്ലോഗില്‍ ഒരു പോസ്റ്റും ഇല്ലാതെ നാളുകള്‍ ഏറെയായി. ഉണ്ടായരുന്ന പോസ്റ്റുകള്‍ തന്നെ ഡിലീറ്റ് ഉം ചെയ്തു. എക്സാം ആയപ്പോഴാണ് ചതി പറ്റിപ്പോയത് അറിഞ്ഞത്പേര്‍സണല്‍ ബ്ലോഗ് നോക്കിയാണ് മാര്‍ക്കിടുന്നത് എന്ന് കൂടി കേട്ടപ്പോള്‍ ഇടി വെട്ടിയവനെ പാമ്പും കൂടി ഡിച്ചെന്നു പറഞ്ഞ പോലെയായി. അത്യാവശ്യത്തിനു പിടിച്ചു നില്‍കാന്‍ പഴയ രണ്ടു മൂന്നു ഫോട്ടോ എടുത്തു പോസ്റ്റ് ചെയ്തു. eക്ഷാമിനു സര്‍ ബ്ലോഗ് ചെക്ക് ചെയ്തു. മനോഹരമായ ഫോട്ടോകള്‍ മാത്രം ഒന്നുമില്ലായ്മയില്‍ നിന്നു ഉണ്ടായതാണ് ഇത്രയെന്കിലും.

എല്ലാ ബ്ലോഗും ചെക്ക് ചെയ്തതിനു ശേഷം സര്‍ പറഞ്ഞു ഫോട്ടോ പോസ്റ്റ് ചെയ്തത് പരിഗണിക്കില്ലെന്നു ടെക്സ്റ്റ് തന്നെ വേണമെന്നും .. എവിടെയോ ഒരു ഞെട്ടല്‍ വീണ്ടും. ആരെങ്കിലും അറിഞ്ഞോ ഇങ്ങനെയൊരു വയ്യാവേലി വന്നു ഭവിക്കുമെന്നു. എല്ലാം നിസ്സാരമായി കണ്ടതിന്റെ ഫലം.. അപ്പോള്‍ വെബ് ജൌര്‍ണലിനു പൊട്ടുമെന്ന് ഉറപ്പായി..

സമയാസമയത്ത് ഒര്രോന്നു ചെയ്യാത്തതിന്റെ ഫലം ഇതായിരിക്കും....