വാതിലുകള്‍ അടയ്കാതെയാണ്
ഇന്നലെ പുറത്ത് പോയത്.
തിരികെ വന്നപ്പോള്‍ അടുത്ത വീട്ടിലെ ചക്കി പൂച്ച
ചോറ് കലം തട്ടി മറിച്ചിട്ടിരിക്കുന്നു ..
ഇന്നലെയും ഒന്നും കഴിച്ചിരുന്നില്ല
മിനിയാന്നും...
റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ
രണ്ടു രൂപയുടെ അരിയാണ്
കലത്തില്‍ വെന്തത്..
പാവം പൂച്ചയും ഇന്നലെ ഒന്നും കഴിച്ചു കാണില്ല
പൂച്ചയെ അവിടെല്ലാം തിരഞ്ഞെങ്കിലും
കണ്ടില്ല
ഈ പൂച്ചയ്ക് ഏതെങ്കിലും എലിയെ പിടിച്ചു തിന്നരുതായിരുന്നോ
പിന്നീടാ അറിഞ്ഞത് എലികളെ എല്ലാം വിഷം കൊടുത്ത് കൊന്നെന്നു..
No comments:
Post a Comment